Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R.N. Ravi

ആർ.എൻ. രവി ബിജെപി കേഡറെന്ന് മമത ബാനർജി

കോൽക്കത്ത: പശ്ചിമ ബം​ഗാൾ ​ഗവർണറായി നിയമിതനായ ആർ.എൻ. രവിക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ മുന്നറിയിപ്പ്. ആർ.എൻ. രവി ബിജെപി കേഡറെന്ന് മമത വിമർശിച്ചു. തമിഴ്‌നാട്ടിൽ ആഗ്രഹിച്ചതൊക്കെ ചെയ്‌തിരിക്കാം. പക്ഷേ ബംഗാളിൽ അത് നടക്കില്ലെന്ന് മമത പറഞ്ഞു.

ലോക്ഭവനെ ബിജെപി പാർട്ടി ഓഫീസാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. ആനന്ദ ബോസിന്‍റെ രാജി കേന്ദ്ര സമ്മർദം മൂലമെന്ന് മമത ആവർത്തിച്ചു.

കേന്ദ്ര സർക്കാർ പെരുമാറുന്നത് മുഹമ്മദ് ബിൻ തുഗ്ലക്കിനേക്കാൾ മോശമായാണെന്ന് മമത ബാനർജി വിമർശിച്ചു. ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ കേന്ദ്രത്തിൽ ബിജെപി സർക്കാരിന്‍റെ പതനം ഉറപ്പാക്കുമെന്നും മമത മുന്നറിയിപ്പ് നൽകി.

സി.വി. ആനന്ദബോസ് രാജിവച്ചതിനെ തുടർന്നാണ് തമിഴ്നാട് ​ഗവർണറായിരുന്ന ആർ.എൻ. രവിയെ പശ്ചിമ ബം​ഗാൾ ​ഗവർണറായി നിയമിച്ചത്.

Latest News

Corehub Up